എന്റെ നാട്ടില്‍ മാവേലിം പുലിക്കളിയും ഒന്നും ഇല്ലെങ്കിലും ഒരു രസമായിരുന്നു. നടന്‍ പൂക്കള്‍ നമ്മുടെ പ്രകൃതിയില്‍ നിന്നും അകന്നു കൊണ്ടിരിക്കുന്ന ഈ കാലത്ത്. കാശു കൊടുത്താല്‍ പൂക്കള്‍ കിട്ടാനുള്ളു. തുമ്പപ്പൂവൊക്കെ ഇപ്പോ എവിടെയും കാണാന്‍ ഇല്ലാത്ത അവസ്ഥയാണ് ഇന്ന്. ഇനി വരുന്ന തലമുറയ്ക്ക് അത് കാണണമെങ്കില്‍ ഗൂഗിളില്‍ സേര്‍ച്ച് ചെയ്യേണ്ട അവസ്ഥ വരും.
സ്കൂളിലും പൂക്കളം ഒരുക്കുന്ന സമ്പ്രദായം കുട്ടികളെ ഒരു പുതിയ വഴിത്തിരിവിലേക്ക് നയിക്കുന്നു. പൂക്കളം ഒരുക്കുമ്പോള്‍ അവര്‍ക്ക് അവരുടെ കലാവാസന വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. ഇത്തവണ എന്റെ സ്കൂളില്‍ ഗണിതപൂക്കളം തയ്യാറാക്കാന്‍ ആണ് പറഞ്ഞിരിക്കുന്നത്. സ്കൂള്‍ തുറക്കുന്ന ദിവസം ആണ് സ്കൂളിലെ പൂക്കള മത്സരം. ആരുടെ കയ്യിലെങ്കിലും നല്ല ഒരു അത്യുഗ്രന്‍ ഗണിതപ്പൂക്കളം ഉണ്ടെങ്കില്‍ എനിക്ക് അയച്ചു തരാന്‍ മറക്കല്ലേ.
വര്‍ഷം കഴിഞ്ഞു വരും തോറും കാലഘട്ടം മാറിക്കൊണ്ടിരിക്കുകയാണ്. കാലം മാറും തോറും മനുഷ്യന്റെ ചിന്തകളും ബുദ്ധിയും വികസിക്കുന്നു. ആഘോഷങ്ങളേയൊന്നും ഒരു പുല്ലു വില പോലും കല്‍പ്പിക്കാതെ മനുഷ്യന്‍ ഇന്ന് പണം ഉണ്ടാക്കാനുള്ള വഴിയാണ് ചിന്തിക്കുന്നത്.
No comments:
Post a Comment